വിജയവാഡ- തന്റെ ഭര്‍ത്താവുമായി അവിഹിതബന്ധം പുലര്‍ത്തിയ യുവതിയെ, ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ലങ്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന റാണിഗിരിയിലാണ് സംഭവം. യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയിലാണെന്ന് അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധിക്കുകയായിരുന്നു. അരി പൊടിക്കാന്‍ ഉപയോഗിക്കുന്ന വടികൊണ്ട് അടിച്ചായിരുന്നു കൊലപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹിതനായ ആളുമായി കൊല്ലപ്പെട്ട യുവതി അടുപ്പത്തിലായിരുന്നു. ഇതായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പ്രതി യുവതിയുടെ വീട്ടിലേക്ക് വരുന്നതും പോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ഐ.പി.സി. സെക് ഷന്‍ 302 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.