ന്യൂയോര്‍ക്ക്- അമേരിക്കന്‍ പൗരത്വം ഇല്ലാത്തവര്‍ക്കും വോട്ടവകാശം അനുവദിച്ച് ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റി. ഇതു സംബന്ധിച്ച ബില്‍ പതിനാലിനെതിരെ 33 വോട്ടുകളോടെയാണ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചത്.
നിയമം പാസ്സാക്കിയ ഡിസംബര്‍ 9 വ്യാഴാഴ്ച തന്നെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പല അംഗങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില അംഗങ്ങളും ബില്‍ തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
80,000 വിദേശികള്‍ക്ക് പുതിയ നിയമം വഴി വോട്ടവകാശം ലഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനു മാത്രമാണ് ഈ നിയമം ബാധകമാകുക. ന്യൂയോര്‍ക്കിലെ 10 ശതമാനം ജനസംഖ്യയും ഗ്രീന്‍കാര്‍ഡ് ഉടമകളാണ്. മുപ്പതു ദിവസം മാത്രമാണ് വോട്ടവകാശം ലഭിക്കുന്നതിന് ഗ്രീന്‍കാര്‍ഡ് ഉടമകള്‍ക്ക് നിബന്ധന വച്ചിരിക്കുന്നത്.