അഫ്ഗാനില്‍ പ്രതിസന്ധി രൂക്ഷം, 280 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് ലോകബാങ്ക്

കാബൂള്‍- അഫ്ഗാനിസ്ഥാനിലെ യു.എന്‍ ഭക്ഷണ, ആരോഗ്യ സേവനങ്ങളിലേക്ക് മരവിപ്പിച്ച ഫണ്ടില്‍ നിന്ന് 280 മില്യണ്‍ ഡോളര്‍ കൈമാറാന്‍ അന്താരാഷ്ട്ര ദാതാക്കള്‍ സമ്മതിച്ചതായി ലോക ബാങ്ക്.
ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം സാമ്പത്തിക സഹായം നീക്കം ചെയ്തതോടെ രാജ്യം കടുത്ത മാനുഷികവും സാമ്പത്തികവുമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ജനസംഖ്യയുടെ പകുതിയിലധികം പേരും കടുത്ത പട്ടിണി ഭീഷണിയിലാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കുന്നു.
മൂന്ന് ദശലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.

ഗോതമ്പ് വിളയുടെ ഭൂരിഭാഗവും നശിപ്പിക്കുകയും വില കുതിച്ചുയരുകയും ചെയ്തതിന് പിന്നാലെ താലിബാന്‍ അധികാരമേറ്റതോടെ അഫ്്ഗാന് സാമ്പത്തിക സഹായം നിര്‍ത്തലാക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

പാശ്ചാത്യ ശക്തികള്‍ താലിബാന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ വിസമ്മതിക്കുകയാണ്. യു.എസും മറ്റ് രാജ്യങ്ങളും ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ അഫ്ഗാന്‍ കരുതല്‍ ശേഖരമാണ് മരവിപ്പിച്ചത്. ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും രാജ്യത്തിനുള്ള ധനസഹായം തടഞ്ഞിരുന്നു.

 

Latest News