പനാജി- വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാസം തോറും സ്ത്രീകള്‍ക്ക് 5000 രൂപ ലഭിക്കുന്ന ഗൃഹലക്ഷ്മി പദ്ധതി നടപ്പാക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. എല്ലാ വീട്ടിലെയും ഗൃഹനാഥയായ സ്ത്രീക്കായിരിക്കും ഈ തുക ലഭിക്കുക.
പശ്ചിമ ബംഗാളില്‍ നടപ്പാക്കിയ പദ്ധതിയാണിതെന്ന് മെഹുവ മൊയ്ത്ര എം.പി പറഞ്ഞു. നിലവില്‍ 3.51 ലക്ഷം വീടുകളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ജാതി, സമുദായം, സാമ്പത്തികം എന്നിവ കണക്കിലെടുക്കാതെ എല്ലാവരേയും ഒരു പോലെ പരിഗണിക്കുന്ന രീതിയിലാവും പദ്ധതി നടപ്പാക്കുക എന്നും ഗോവയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള മെഹുവ കൂട്ടിച്ചേര്‍ത്തു.
തൃണമൂലിനൊപ്പം കോണ്‍ഗ്രസും സ്ത്രീവോട്ടര്‍മാരെ ലക്ഷ്യം വെക്കുന്നു. ജയിച്ചാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 30 ശതമാനം ജോലി സ്ത്രീകള്‍ക്ക് സംവരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.