മുംബൈ- ഒമിമക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ രണ്ടു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആര്‍പിസി 144ാം വകുപ്പു പ്രകാരമാണ് നിരോധനാജ്ഞ. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇതുവരെ 17 പേര്‍ക്കാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. രാജ്യത്ത് ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ ചേരിപ്രദേശമായ ധാരാവിയില്‍ ഒരാള്‍ക്കു പുതിയ വകഭേദം സ്ഥിരീകരിച്ചിരുന്നു.
അതേസമയം രാഷ്ട്രീയ കാരണങ്ങളാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എഐഎംഐഎം മുംബൈയില്‍ കൂറ്റന്‍ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ റാലിക്കു പോാലീസ് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ റാലിയുമായി മുന്നോട്ടുപോവാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനെതിരെ ബിജെപിയും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ തടയുകയെന്ന ലക്ഷ്യവും നിരോധനാജ്ഞയ്ക്കു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.