കോവിഡ് കാലത്ത് ഗള്‍ഫില്‍നിന്ന് മടങ്ങിയത് ഏഴ് ലക്ഷത്തിലേറെ പേര്‍, ഭൂരിഭാഗവും തിരിച്ചുപോയതായി മന്ത്രി

ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആരംഭിച്ച വന്ദേഭാരത് വിമാനങ്ങളില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 7,16,662 പേരാണ് നാട്ടിലെത്തിയതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ലോക്‌സഭയെ അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഇവരില്‍ ഭൂരിഭാഗവും ഗള്‍ഫ് നാടുകളിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. യു.എ.ഇയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ നാട്ടിലെത്തിയിരുന്നത്- 3,30,058 പേര്‍. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 1,37,900 പേരാണ് സൗദിയില്‍നിന്ന് നാട്ടിലെത്തിയത്.

 

Latest News