ശ്രീനഗര്‍- സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗ വാര്‍ത്തയോടൊപ്പം ചരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്ത ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. ജമ്മു ആന്റ് കശ്മീര്‍ ബാങ്കാണ് ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്തത്.
പോസ്റ്റിലെ ഉള്ളടക്കം അപകീര്‍ത്തികരമാണെന്നും ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനമാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ഗുജറാത്തില്‍ ബിപിന്‍ റാവത്തിന്റെ മരണത്തെ കുറിച്ച് മോശം പരാമര്‍ശം പോസ്റ്റ് ചെയ്തയാളെ അറസ്റ്റ് ചെയ്തിരുന്നു.