മുംബൈ-ആഴ്ചയില്‍ ഒരിക്കല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) ഓഫീസിലെത്തണമെന്ന ഉത്തരവില്‍ ഇളവ് തേടി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചു.
കേസ് അന്വേഷണം എന്‍.സി.ബിയുടെ ദല്‍ഹി സംഘത്തിനു കൈമാറിയ പശ്ചാത്തലത്തില്‍ എന്‍.സി.ബിയുടെ മുംബൈ ഓഫീസില്‍ എത്തണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.
എല്ലാ വെള്ളിയാഴ്ചയും എന്‍.സി.ബി ഓഫീസിലേക്കു പോകുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യമുളളതിനാല്‍ തന്നെ പോലീസുകാര്‍ വളഞ്ഞാണ് കൊണ്ടുപോകുന്നതെന്നും ആര്യന്‍ ഖാന്‍ പറഞ്ഞു.