ചണ്ഡിഗഡ്- ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയില്‍ നിരവധി വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബലമായി കയറാന്‍ ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇവരെ തടഞ്ഞത്.പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഇവര്‍ അതിക്രമിച്ചുകയറിയത്. എന്നാല്‍, മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഏറെ ബഹളത്തിന് ശേഷമാണ് ജനക്കൂട്ടത്തെ നിയന്ത്രണത്തിലാക്കിയതെന്നും പോലീസ് പറഞ്ഞു. 'മറ്റേതൊരു ആരാധനാലയത്തെയും പോലെ ഭക്തിയോടെയാണ് ആളുകള്‍ ഇവിടെയെത്തുന്നത്. ഞങ്ങള്‍ ആരെയും ഇവിടെ വരാന്‍ നിര്‍ബന്ധിച്ചിട്ടില്ല,' ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍ പറഞ്ഞു. ചര്‍ച്ചില്‍ മതപരിവര്‍ത്തനം നടക്കുന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് റോഹ്തക് ഡെപ്യൂട്ടി കമ്മീഷണര്‍ ക്യാപ്റ്റന്‍ മനോജ് കുമാര്‍ പറഞ്ഞു.