ടുണിസ്- ടുണീഷ്യന്‍ തലസ്ഥാനമായ ടുണിസിലെ അന്നഹ്ദ പാര്‍ട്ടിയുടെ ഓഫീസില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.
ജനാലകളില്‍ നിന്ന് പുക ഉയരുന്നതും ജീവനക്കാരെ അഗ്‌നിശമനസേന ഒഴിപ്പിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോകളില്‍ കാണാം.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുന്‍ പ്രധാനമന്ത്രി അലി ലാരിദിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മകന്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. തീപ്പിടിത്തമുണ്ടായപ്പോള്‍ ഇ്‌ദ്ദേഹം കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് ചാടുകയായിരുന്നു.
حريق بمقر حركة النهضة: بالفيديو علي العريض يلقي بنفسه من النافذة !#تونس #tunisia #tunisie ennahdha ali larayedhhttps://t.co/MaBmRhwBUw
— أخبار تونس - Buzz News Tunisia (@buzznewstunisia) December 9, 2021