കോംബോള്‍ച-തോക്കുധാരികള്‍ വെയര്‍ഹൗസുകള്‍ കൊള്ളയടിച്ചതിനെത്തുടര്‍ന്ന് രണ്ട് വടക്കന്‍ എത്യോപ്യന്‍ പട്ടണങ്ങളിലെ ഭക്ഷ്യസഹായ വിതരണം വേള്‍ഡ് ഫുഡ് പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
വിമത ടിഗ്രയാന്‍ സേനയില്‍ നിന്നുള്ള കൊള്ളക്കാര്‍ കോംബോള്‍ച പട്ടണത്തില്‍ ഉദ്യോഗസ്ഥരെ തോക്കിന്‍ മുനയില്‍ തടഞ്ഞുനിര്‍ത്തിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
അവശ്യ ഭക്ഷണ സാധനങ്ങള്‍ അവര്‍ വലിയ അളവില്‍ മോഷ്ടിച്ചു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കുള്ളതായിരുന്നു ഇവയില്‍ പലതും.
ടിഗ്രയാനും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിന് ഇടയില്‍ വടക്കന്‍ എത്യോപ്യ വന്‍പട്ടിണി നേരിടുകയാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍, ടിഗ്രേ, അംഹാര, അഫാര്‍ മേഖലകളില്‍ ഒമ്പത് ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവശ്യ ഭക്ഷണസാധനങ്ങള്‍ ആവശ്യമാണെന്ന് യു.എന്‍ പറയുന്നു.
ഡബ്ല്യുഎഫ്പിയുടെ ചുമതലയുള്ള യു.എന്‍ വക്താവ്, അംഹാരയിലെ വ്യാവസായിക കേന്ദ്രമായ കൊംബോള്‍ച്ചയില്‍ ദിവസങ്ങളോളം ജീവനക്കാര്‍ 'അങ്ങേയറ്റം ഭീഷണി' നേരിട്ടതായി പറഞ്ഞു.