Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ രാജ്യാന്തര വിമാന വിലക്ക് ജനുവരി 31 വരെ നീട്ടി

ന്യൂദല്‍ഹി- ഇന്ത്യയില്‍ അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ നീട്ടി.
ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് (ഡി.ജി.സി.എ) ഇക്കാര്യം ട്വീറ്റ് അറിയിച്ചത്. രാജ്യത്ത് വിമാന സര്‍വീസുകള്‍ ഈ മാസം 15 മുതല്‍ സാധാരണ നിലയിലാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഒമിക്രോണ്‍ ഭീതി പരന്നതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

എയര്‍ബബിള്‍ കരാര്‍ നിലവിലുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും വന്ദേഭാരത് സര്‍വീസുകളും ചാര്‍ട്ടേഡ് വിമാനങ്ങളും തുടരും.

 

 

Latest News