കേന്ദ്രം എല്ലാ ആവശ്യങ്ങള്‍ക്കും വഴങ്ങി, ഒരു വര്‍ഷത്തിലേറെ നീണ്ട കര്‍ഷക സമരം അവസാനിപ്പിച്ചു

ന്യൂദല്‍ഹി- ഒരുവര്‍ഷത്തിനുശേഷം വിജയം കണ്ട കര്‍ഷക പ്രതിഷേധം സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) ഔദ്യോഗികമായി പിന്‍വലിച്ചു. സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, തുടങ്ങി  കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും നരേന്ദ്ര മോഡി സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സംയുക്ത കിസാന്‍ മോര്‍ച്ച  പ്രതിഷേധം അവസാനിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയാതാണ് കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മായ സംയുക്ത കിസാന്‍ മോര്‍ച്ചയെ സമരം പിന്‍വലിക്കുന്നതിലേക്ക് നയിച്ചത്.  
പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമായ സിംഗു അതിര്‍ത്തിയില്‍ നടന്ന യോഗത്തില്‍ കേന്ദ്രം നല്‍കിയ കത്ത് ചര്‍ച്ച ചെയ്തതിനു പിന്നാലെ  കേന്ദ്രത്തിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയായിരുന്നു.  
മിനിമം താങ്ങുവില സംബന്ധിച്ച ഉറപ്പും
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ  15 മാസം കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം കഴിഞ്ഞ വര്‍ഷം നവംബര്‍ 26 നാണ് ദല്‍ഹിയിലെ മൂന്ന് അതിര്‍ത്തികളായ  സിങ്കു, ഗാസിപൂര്‍, തിക്രി എന്നിവിടങ്ങളില്‍ ആരംഭിച്ചത്.

 

 

Latest News