ദുബായ് - ദുബായ് എക്‌സ്‌പോ സന്ദര്‍ശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇന്ന് വൈകീട്ടാണ് കിരീടാവകാശി അബുദാബിയില്‍ നിന്ന് ദുബായ് എക്‌സ്‌പോ നഗരിയിലെത്തിയത്. എക്‌സ്‌പോ നഗരിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം സ്വീകരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.
എക്‌സ്‌പോയില്‍ സൗദി പവലിയന്‍ കിരീടാവകാശി പിന്നീട് സന്ദര്‍ശിച്ചു. എക്‌സ്‌പോ നഗരിയിലെത്തിയ കിരീടാവകാശിയെ ജനസഞ്ചയം വന്‍ ഹര്‍ഷാരവത്തോടെയും ആഹ്ലാദം പ്രകടിപ്പിച്ചും വരവേറ്റു. രണ്ടു ദിവസം നീണ്ടുനിന്ന യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രാത്രിയോടെ ഖത്തറിലെത്തി.