Sorry, you need to enable JavaScript to visit this website.

ജയിലില്‍ വന്‍ തീപ്പിടിത്തം, ബുറുണ്ടിയില്‍ 38 പേര്‍ മരിച്ചു

ഗിറ്റേഗ- ബുറുണ്ടിയിലെ ജയിലില്‍ തീപിടുത്തത്തില്‍ 38 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തലസ്ഥാനമായ ഗിറ്റേഗയിലെ തിരക്കേറിയ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായതെന്നും 69 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വൈസ് പ്രസിഡന്റ് പ്രോസ്പര്‍ ബസോംബന്‍സ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ജയിലില്‍ തടവുകാരുടേതെന്ന് പറയപ്പെടുന്ന ഒരു കെട്ടിടത്തിന് തീപിടിച്ചതും മൃതദേഹങ്ങളുടെ കൂമ്പാരവും കാണിക്കുന്നു.

'ഏതാണ്ട് 90 ശതമാനം സ്ലീപ്പിംഗ് ഹാളുകളും കത്തിനശിച്ചതായി
ജയിലിന് പുറത്തുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു, ഗിറ്റേഗ ആശുപത്രിയിലെ നഴ്സുമാര്‍ ജയിലിലെത്തി പരിക്കേറ്റവരെ ശുശ്രൂഷിച്ചു.

പ്രാദേശിക സമയം ഏകദേശം 04:00 മണിയോടെയാണ് തീപിടുത്തം ആരംഭിച്ചത്. 'തീ വളരെ ഉയരത്തില്‍ ഉയരുന്നത് കണ്ടപ്പോള്‍ ഞങ്ങളെ ജീവനോടെ ചുട്ടെരിക്കാന്‍ പോകുന്നുവെന്ന് തോന്നി. ഞങ്ങള്‍ ആക്രോശിക്കാന്‍ തുടങ്ങി, ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സിന്റെ വാതിലുകള്‍ തുറക്കാന്‍ പോലീസ് വിസമ്മതിച്ചു- ഒരു അന്തേവാസി എഎഫ്പി യോട് പറഞ്ഞു.

 

Latest News