ന്യൂദല്‍ഹി-കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി കര്‍ഷക സമര നേതാക്കള്‍ അറിയിച്ചു. താങ്ങുവില സമിതിയില്‍ കര്‍ഷകരെ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തിലും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയത് വലിയനേട്ടമായി കാണുന്നുവെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
സര്‍ക്കാര്‍ നിലപാട് ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം തുടരുകയാണ്.