അങ്കമാലി-ദേശീയപാതയിൽ കറുകുറ്റി എലഗൻസിനു സമീപം ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. എടക്കുന്ന് ചിറ്റിനപ്പിള്ളി വർഗ്ഗീസ് മകൻ ഷോണു (29) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മണ്ടപ്പിള്ളി ചെറിയാൻ മകൻ സജിയെയും അപകടത്തിൽ പ്പെട്ട ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ടുപേരെയും പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ തൃശൂർ ഭാഗത്ത്‌നിന്ന് വരികയായിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം. നാട്ടുകാരും പോലീസും ചേർന്ന് ഷോണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.