ജിദ്ദ- ബലദിൽ ഇന്നലെ തുടങ്ങിയ റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ന് പ്രമുഖ ഇന്ത്യൻ താരം അക്ഷയ് കുമാർ അതിഥിയായി എത്തും. ഉച്ചക്ക് രണ്ടര മുതൽ ക്ഷണിക്കപ്പെട്ട അതിഥികളുമായി അക്ഷയ് കുമാർ സംസാരിക്കും. പതിനൊന്ന് സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. ഹനി അബു അസദ് സംവിധാനം ചെയ്ത ഹുദ സലൂൺ, ബംഗ്ലദേശ് സിനിമ രെഹാന്ന മറിയം നൂർ, ബ്രൈറ്റൺ 4, ലുമേറി, സിസ്റ്റേഴ്‌സ്, പീറൂട്ട് സെ ഫോ, സ്‌ട്രൈയിഞ്ചർ, ടെഡ്‌കെ, ഹെൽസ് ഗേറ്റ്, ദ ഗ്രേവ് ഡിഗ്ഗേഴ്‌സ് വൈഫ്, ബെയ്‌റൂത്ത് ഹോൾഡ്എം എന്നീ സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. ഇന്നലെ തുടങ്ങിയ ചലച്ചിത്രോത്സവം ഈ മാസം 15 നാണ് അവസാനിക്കുക.