പത്തനംതിട്ട- തിരുവല്ലയിൽ സി.പി.എം നേതാവ് സന്ദീപിനെ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ പ്രശ്‌നമെന്നും ഒന്നാം പ്രതി ജിഷ്ണു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ശേഷം സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി ഇക്കാര്യം പറഞ്ഞത്. ഒരു വർഷമായി തനിക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്നും സന്ദീപിനെ അക്രമിച്ചത് കൊല്ലാൻ വേണ്ടിയല്ലെന്നും പ്രതി പറഞ്ഞു. കേസിലെ അഞ്ചു പ്രതികളെയും കോടതി എട്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആദ്യഘട്ട ചോദ്യം ചെയ്യൽ മാത്രമാണ് സാധ്യമായതെന്നും പോലീസ് വ്യക്തമാക്കി.