ലണ്ടന്‍- സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍ ദുരൂഹ സാഹചര്യത്തില്‍ വന്നു ചേര്‍ന്ന 7,74,839 പൗണ്ട് (ഏകദേശം 7.7 കോടി രൂപ)യുടെ കാരണം കണ്ടെത്തിയത് ഒരു വര്‍ഷത്തിനുശേഷം. ഇതിനകം ഇരുപതിനായിരം പൗണ്ട് ചെലവക്കിയ തകു തിരിച്ചുനല്‍കാന്‍ വഴി കാണാതെ കുടുങ്ങി.
അപ്രതീക്ഷിതമായി അക്കൗണ്ടില്‍ പണം കണ്ടെത്തിയെങ്കിലും പിന്നീട് കുഴപ്പമാകുമെന്ന ആശങ്കയിലാണ് ഇവര്‍ ഒരു വര്‍ഷം ചെലവഴിച്ചത്. അവിശ്വസനീയമായ പേടിസ്വപ്‌നമെന്നാണ് യുവതി സംഭവത്തെ വിശേഷിപ്പിക്കുന്നത്.
സര്‍ക്കാര്‍ റവന്യൂ ആന്‍ഡ് കസ്റ്റംസ് (എച്ച്എംആര്‍സി) ആണ് അബദ്ധത്തില്‍ യുവതിയെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് കണ്ടെത്താന്‍ മാസങ്ങളെടുത്തു.
ഹോളിവുഡ് സിനിമ പോലെ തോന്നിയ സംഭവത്തില്‍ എന്നെങ്കിലും യഥാര്‍ഥ ഉടമ തിരിച്ചെത്തുമെന്നും പണം തിരികെ ആവശ്യപ്പെടുമെന്നും താന്‍ കരുതിയിരുന്നുവെന്ന് യുവതി ഗാര്‍ഡിയന്‍ ദിനപത്രത്തോട് പറഞ്ഞു. 2020 ഓഗസ്റ്റിലായിരുന്നു സംഭവം. യുവതി ഒരു ദിവസം ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് 74,839.39 പൗണ്ടിന്റെ പേയ്‌മെന്റ് കണ്ടെത്തിയത്.
സ്ത്രീക്ക് 23.39 പൗണ്ട് പാഴ്‌സല്‍ കസ്റ്റംസ് ഡ്യൂട്ടി റിബേറ്റ് നല്‍കുന്നതിനു പകരം ഒരു ജീവനക്കാരന്‍ തെറ്റായി ഇത്രയും വലിയ തുക നല്‍കിയതാണെന്ന് എച്ച്എംആര്‍സി ഒടുവില്‍ കണ്ടെത്തിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരൂഹ നിക്ഷേപത്തില്‍ നിന്ന് ചെലഴിച്ച 20,000 പൗണ്ട് ഗഡുക്കാളായി തിരിച്ചുപിടിക്കാന്‍ ആലോചിക്കുകയാണ് എച്ച്.ആര്‍.എം.സി
അധികൃതരെ വിളിക്കാന്‍ പലതവണ ശ്രമിച്ചുവെങ്കിലും അരമണിക്കൂര്‍ ഫോണ്‍ പിടിച്ചുനിന്നാലും കിട്ടാറില്ലെന്ന് യുവതി പറഞ്ഞു.
അസൗകര്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നതായി അറിയിച്ച എച്ച്എംആര്‍സി വക്താവ് പേയ്‌മെന്റ് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു.