ന്യൂദല്‍ഹി- ബിഹാര്‍ കണക്കിലെ പിശക് ശരിയാക്കിയതിനെ തുടര്‍ന്ന് ഞയാറാഴ്ച ഇന്ത്യയില്‍ രേഖപ്പെടുത്തിയ കോവിഡ് മരണം 2796. രാജ്യത്ത് 8,895 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തില്‍ പുതുതായി 263 മരണം കൂടി ചേര്‍ത്തതാണ് പൊടുന്നനെ മരണംഖ്യ ഉയരാന്‍ കാരണം. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി മരണസംഖ്യ 4,73,326 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.
ഇതുവരെയുള്ള മൊത്തം കോവിഡ് കേസുകള്‍ 3,46,33,255 ആയാണ് വര്‍ധിച്ചത്.
ജൂലൈ 21 ന് മഹരാഷ്ട്ര കൂടുതല്‍ മരണം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ പ്രതിദിന മരണം രേഖപ്പെടുത്തിയത്-3998.
161 ദിവസമായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 50,000 ല്‍ താഴെയാണ്.