ന്യൂദല്‍ഹി-രാജ്യതലസ്ഥാനത്തും ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന, ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയ 17 പേര്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. സിംബാബ്വെയില്‍നിന്നു കഴിഞ്ഞമാസം 28ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 വയസ്സുകാരനും ദക്ഷിണാഫ്രിക്കയില്‍ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ്‌ലിയിലെത്തിയ 33 വയസ്സുകാരനും ശനിയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. നേരത്തേ സ്ഥിരീകരിച്ച രണ്ടു പേരും ബെംഗളൂരുവിലായിരുന്നു. ഇതില്‍ ദക്ഷിണാഫ്രിക്കന്‍ പൗരനായ ഒരാള്‍ രാജ്യം വിട്ടു.