Sorry, you need to enable JavaScript to visit this website.

ജിഫ്രി തങ്ങളെ അഭിനന്ദിച്ച് മന്ത്രി അബ്ദുറഹ് മാന്‍; വഖഫ് നിയമനത്തില്‍ സദുദ്ദേശം മാത്രമെന്ന്

മലപ്പുറം- സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്‌സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത് ഒഴിവക്കുന്നതിനുള്ള വിവേക പൂര്‍ണ്ണമായ സമീപനം  സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിച്ചു.
വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന്  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്ന്  കായിക, വഖഫ് വകുപ്പ് മന്ത്രി പറഞ്ഞു. യോഗത്തില്‍ സമസ്ത പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍  മന്ത്രിയെ അറിയിച്ചു.

നിയമനം  പി.എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിന്‍വാതില്‍ നിയമനവും തടയാമെന്ന സദുദ്ദേശം മാത്രമാണ്  സര്‍ക്കാറിനുള്ളത്. ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന സമീപനം സര്‍ക്കാറിനില്ല. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട  ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് തങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനുള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

 

Latest News