Sorry, you need to enable JavaScript to visit this website.

ഇതാണോ പുതിയ പാക്കിസ്ഥാന്‍, ഇംറാന്‍ ഖാനെ പരിഹസിച്ച് സ്വന്തം എംബസിയുടെ ട്വീറ്റ്

ഇസ്ലാമാബാദ്- പണപ്പെരുപ്പത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ വിമര്‍ശിച്ച്  സ്വന്തം എംബസിയുടെ ട്വീറ്റ്. പാക്കിസ്ഥാനിലെ വിലയക്കയറ്റവും ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്തതും പരാമര്‍ശിച്ച് സെര്‍ബിയയിലെ പാക് എംബസിയുടെ പേരിലാണ് ട്വീറ്റ് പുറത്തുവന്നത്.

പണപ്പെരുപ്പം എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചിരിക്കെ ശമ്പളം കിട്ടാത്തെ ഞങ്ങള്‍ എത്രകാലം നിശബ്ദരായിരിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നതെന്നാണ് ട്വീറ്റിലെ ചോദ്യം. ഇതാണോ നയാ പാക്കിസ്ഥാന്‍. മൂന്ന് മാസമായി ശമ്പളമില്ലാത്തതിനാല്‍ കുട്ടികളെ ഫീസ് അടക്കാന്‍ കഴിഞ്ഞില്ല. കുട്ടികളെ സ്‌കൂളില്‍നിന്ന് പുറത്താക്കുകയാണ്- ബെല്‍ഗ്രേഡിലെ പാക്കിസ്ഥാന്‍ എംബസിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു.

എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് രണ്ട് മണിക്കൂറിനുശേഷം പാക് വിദേശമന്ത്രാലയം വെളിപ്പെടുത്തി. സെര്‍ബിയയിലെ പാക്കിസ്ഥാന്‍ എംബസിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരിക്കയാണെന്നും ഇതില്‍വരുന്ന പോസ്റ്റുകള്‍ എംബസിയുടേതല്ലെന്നും വിദേശ മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.

 

Latest News