വാഷിംഗ്ടൺ- മലയാളിയായ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് ഐ.എം.എഫ് ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറാകും. അടുത്ത മാസം ചുമതലയേൽക്കും. നിലവിൽ ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ആണ് ഗീത ഗോപിനാഥ്. പുതിയ പദവിക്ക് ഏറെ അനുയോജ്യയായ വ്യക്തിയാണ് ഗീത ഗോപിനാഥെന്ന് ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. ഐ.എം.എഫിലെ ആദ്യത്തെ വനിത ചീഫ് ഇക്കണോമിസ്റ്റ് കൂടിയാണ് ഗീത ഗോപിനാഥ്. 2018 മുതലാണ് ഗീത ഐ.എം.എഫിന്റെ ഭാഗമായി പ്രവർത്തിച്ചുതുടങ്ങിയത്.