തൃശൂര്‍- കാനഡയിലേക്ക് ഐ.ഇ.എല്‍.ടി.എസ് ഇല്ലാതെ ജോലി ശരിയാക്കാമെന്ന് പറഞ്ഞു ചാലക്കുടി
സ്വദേശികളായ രണ്ടുപേരില്‍ നിന്ന് 38 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയിലായി. ആലപ്പുഴ
ജില്ല ചുനക്കര നോര്‍ത്ത് അരാരത്ത് വീട്ടില്‍ ഷിബു ഉമ്മനെയാണ് (48 ) പ്രത്യേകാന്വേഷണ സംഘം ദീര്‍ഘനാളത്തെ
അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യാനും പഠിക്കാനും ഭാഷാ പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ഇ.എല്‍.ടി.എസ്
സ്കോര്‍ അനിവാര്യമാണ്.എന്നാല്ഐഇഎല്ടിഎസ് ഇല്ലാതെ ജോലി ശരിയാക്കാം എന്നു പറഞ്ഞു വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് ഷിബു ഉമ്മനെ അറസ്റ്റ് ചെയതത്.
വിസ വാഗ്ദാനം ചെയ്ത് പണം പറ്റിയ ശേഷം വിസ നല്‍കാതെയും കൊടുത്ത പണം തിരികെ നല്‍കാതെയും വഞ്ചന നടത്തി
എന്ന പരാതിയുമായാണ് പണംനഷ്ടപ്പെട്ടവര്‍ പോലീസിനെ സമീപിച്ചത്.
പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയ ജില്ലാ പോലീസ് മേധാവി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി തട്ടിപ്പു സംഘത്തെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു.