ഗുവാഹത്തി-അസമില്‍ വിദ്യാര്‍ത്ഥി നേതാവിനെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.
പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് നീരജ് ദാസ് മരിച്ചത് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പോലീസ് വാഹനത്തില്‍നിന്ന് ചാടിയിറങ്ങിയ നീരജ് ദാസ് ഓടിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ മറ്റൊരു പോലീസ് വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.
ജൊര്‍ഹാത്ത് ടൗണില്‍ റോഡ് അപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (എ.എ.എസ്.യു) നേതാവ് അനിമേഷ് ഭുയാനെ (28) 50 പേരടങ്ങുന്ന ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. 13 പേരെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.