ജിദ്ദ- ജിദ്ദ വിമാനത്താവളത്തിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സേവന നിലവാരം വിലയിരുത്തി സമ്മാനങ്ങൾ നൽകാൻ പദ്ധതി. യാത്രക്കാർക്ക് സേവനങ്ങൾ നൽകുന്ന സർക്കാർ വകുപ്പ് ജീവനക്കാർക്കും വിമാന കമ്പനി ജീവനക്കാർക്കുമാണ് സമ്മാനം. മികച്ച പെരുമാറ്റത്തിലൂടെ സൗദി അറേബ്യയുടെ കീർത്തി പ്രതിഫലിപ്പിക്കാനും രാജ്യത്തിന്റെ അംബാസഡർമാരായി വിദേശങ്ങളിൽ മാറുന്നതിന് സൗദി യാത്രക്കാരെ പ്രേരിപ്പിക്കുന്നതിനും 'താങ്കൾ സൗദിയാണ്...അതുകൊണ്ടു മറ്റുള്ളവർക്ക് മാതൃകയായി മാറുക' എന്ന പ്രമേയത്തോടെയുള്ള മറ്റൊരു പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇക്കാര്യം ഉണർത്തിയും ബോധവൽക്കരിച്ചും വിദേശയാത്ര നടത്തുന്ന സൗദി പൗരന്മാരുടെ പാസ്‌പോർട്ടുകളിലും ബാഗുകളിലും രണ്ടു ലക്ഷം സ്റ്റിക്കറുകൾ പതിക്കും.