ന്യൂദല്‍ഹി- രാജ്യവ്യാപമായി പൗരത്വ രജിസ്‌ട്രേഷന്‍ (എന്‍.ആര്‍.സി) നടപ്പാക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ആണ് ലോക്‌സഭയില്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വന്നതിന് ശേഷം 10,2020 ആളുകള്‍ രാജ്യത്ത് പൗരത്വത്തിനായി അപേക്ഷ നല്‍കി. എന്നാല്‍, ഇതുവരെ എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കാന്‍ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന്് മന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.