കൊച്ചി- മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇവരെ കാറില്‍ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജുവിന് ജാമ്യമില്ല. പോലീസ് റിപ്പോര്‍ട്ടില്‍ സൈജുവിനെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ കോടതി പ്രതിയെ മൂന്ന് ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മോഡലുകള്‍ സഞ്ചരിച്ച കാറിനെ സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നത് കൊണ്ടാണ് വാഹനം അപകടത്തില്‍പെട്ടതെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. അപകടമുണ്ടായ രാത്രി ഡി.ജെ പാര്‍ട്ടി നടന്ന ഹോട്ടല്‍ നമ്പര്‍ 18 ല്‍ വെച്ച് സൈജുവും യുവതികളും വാക്കുതര്‍ക്കമുണ്ടായിരുന്നു. പിന്നീട് യുവതികളെ സൈജു കാറില്‍ പിന്തുടരുകയായിരുന്നു. കുണ്ടന്നൂരില്‍വെച്ച് അവരുടെ കാര്‍ സൈജു തടഞ്ഞുനിര്‍ത്തി. അവിടെ വെച്ചും തര്‍ക്കമുണ്ടായി. പിന്നീട് യുവതികളുടെ കാറിനെ സൈജു പിന്തുടര്‍ന്നപ്പോഴാണ് മത്സരയോട്ടം ഉണ്ടായതും അപകടം സംഭവിച്ചതുമെന്ന് പോലീസ് കരുതുന്നു.