ന്യൂദൽഹി- രാജ്യസഭയിൽനിന്ന് 12 എം.പിമാരെ സസ്‌പെന്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷവുമായി ചർച്ചക്ക് കേന്ദ്ര സർക്കാർ. പ്രതിപക്ഷത്തെ ചർച്ചക്ക് വിളിച്ചതായി കേന്ദ്രം വ്യക്തമാക്കി. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, സഭാ നടപടികൾ ബഹിഷ്‌കരിക്കില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. നാളെ പാർലമെന്റിന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് സസ്‌പെൻഷന് വിധേയമായ എം.പിമാർ അറിയിച്ചിരുന്നു.