Sorry, you need to enable JavaScript to visit this website.

ഇതു വൈറലാകില്ല; പുരുഷ എംപിമാര്‍ക്കൊപ്പമുള്ള ഫോട്ടോയുമായി ശശി തരൂരിന്റെ ബാലന്‍സിങ്

ന്യൂദല്‍ഹി- പാര്‍ലമെന്റ് ആകര്‍ഷകമായ തൊഴിലടമല്ലെന്ന് ആരു പറഞ്ഞു എന്ന അടിക്കുറിപ്പോടെ സുന്ദരിമാരായ വനിതാ എംപിമാര്‍ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് വെട്ടിലായ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പുതിയ ബാലന്‍സിങ് ട്വീറ്റുമായി രംഗത്ത്. താന്‍ ഒരു തുല്യാവകാശ ലംഘകനാണെങ്കിലും ഈ ഫോട്ടോ വൈറലാകുമെന്ന് ആരും പറയില്ലെന്ന അടിക്കുറിപ്പോടെ ഇത്തവണ ഒരു സംഘം പുരുഷ എംപിമാര്‍ക്കൊപ്പമാണ് ഫോട്ടോ. പാര്‍ലമെന്റിലെ കൂടുതല്‍ സൗഹൃദം എന്നാണ് ഫോട്ടോയെ തരൂര്‍ വിശേഷിപ്പിച്ചത്. 

ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍, മമി ചക്രബര്‍ത്തി, എന്‍സിപി എംപി സുപ്രിയ സുളെ, പ്രണീത് കൗര്‍, ജ്യോതിമണി, തമിഴച്ചി തങ്കപാണ്ഡ്യന്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് കഴിഞ്ഞ ദിവസം തരൂര്‍ പങ്കുവച്ചത്. ഇതു വിവാദമായതോടെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവരുടെ പുരുഷ എംപിമാരുടെ ഫോട്ടോയാണ് ഇന്ന് തരൂര്‍ പങ്കുവച്ചത്.

Latest News