ന്യൂയോര്‍ക്ക്- അഭ്യൂഹങ്ങള്‍ക്കു പിന്നാലെ ട്വിറ്ററില്‍നിന്നുള്ള രാജി സ്ഥിരീകരിച്ച് സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി. എല്ലാവരും കേട്ടോ എന്നറിയില്ല. താന്‍ രാജിവെച്ചുവെന്ന് ജോക്ക് ഡോര്‍സി ട്വീറ്റ് ചെയ്തു.
രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കമ്പനി സി.ഇ.ഒ സ്ഥാനവും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും ജാക്ക് ഒഴിഞ്ഞിട്ടുണ്ട്. നിലവിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാളാണ് പുതിയ സി.ഇ.ഒ. ബ്രെറ്റ് ടെയ്‌ലര്‍ ആയിരിക്കും കമ്പനി ബോര്‍ഡ് ഡയറക്ടര്‍. 2022ല്‍ അംഗത്വ കാലാവധി അവസാനിക്കുന്നത് വരെ ജാക്ക് ബോര്‍ഡില്‍ തുടരുമെന്നാണ് അറിയിപ്പ്.
ട്വിറ്റര്‍ അതിന്റെ സ്ഥാപകരുടെ സ്വാധീനത്തില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കുകയാണെന്ന് 45 കാരനായ ജാക്ക് ഡോര്‍സി വിശദീകരിച്ചു. തയ്യാറായെന്നാണ് ജാക്കിന്റെ വിശദീകരണം. ജാക്ക് ഡോര്‍സി സ്ഥാനമൊഴിയണമെന്ന് ട്വിറ്റര്‍ ബോര്‍ഡിലെ പ്രധാന നിക്ഷേപകരായ എലിയട്ട് മാനേജ്‌മെന്റ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു.
പുതിയ സിഇഒ പരാഗ് അഗര്‍വാള്‍ 2011ലാണ് ട്വിറ്ററില്‍ എത്തിയത്. 2017 ഒക്ടോബര്‍ മുതല്‍ കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറാണ്. ഐഐടി ബോംബെയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദം നേടിയ ഇദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍നിന്നാണ് പിഎച്.ഡി നേടിയത്.