Sorry, you need to enable JavaScript to visit this website.

രണ്ട് കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ മറന്നുവെച്ചു, കണ്ടെത്തിയത് 16 മാസത്തിനുശേഷം

ബെംഗളൂരു- കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ അധികൃതര്‍ 16 മാസമായി അധികൃതര്‍ മോര്‍ച്ചറിയില്‍ മറന്നുവെച്ചു.  
ഇ.എസ്‌യഐ രാജാജിനഗര്‍ ആശുപത്രിയിലാണ് സംഭവം.  
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച കെ.പി.അഗ്രഹാര സ്വദേശി മുനിരാജു (62), ചാമരാജ്‌പേട്ട സ്വദേശി ദുര്‍ഗ (40) എന്നിവരുടെ മൃതദേഹങ്ങളാണ് പഴയ മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.  2020 ജൂലൈ മുതല്‍ മൃതദേഹങ്ങള്‍ പഴയ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. പുതിയ മോര്‍ച്ചറി സ്ഥാപിച്ച്  മൃതദേഹങ്ങള്‍ അതിലേക്ക് മാറ്റിയപ്പോള്‍ അശ്രദ്ധമൂലം ഈ രണ്ട് മൃതദേഹങ്ങള്‍ മറന്നുവെക്കുകയായിരുന്നു.  
പരിസരം വൃത്തിയാക്കുകയായിരുന്ന ജീവനക്കാരാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫ്രീസറിലുള്ള രണ്ട് മൃതദേഹങ്ങളെക്കുറിച്ച് അവര്‍ മെഡിക്കല്‍ സ്റ്റാഫിനെയും മെഡിക്കല്‍ സൂപ്രണ്ടിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രി അധികൃതര്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തയാക്കിയാല്‍   തുടര്‍നടപടി സ്വീകരിക്കുമെന്ന് രാജാജിനഗര്‍ സ്‌റ്റേഷനിലെ  പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News