ന്യൂദല്‍ഹി-പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ദല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യയോട് തമാശ കാണിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍.
കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയോടൊപ്പം കുശലം പറഞ്ഞു വരികയായിരുന്ന രാജ്‌നാഥ് സിംഗ് സുദീപിന്റെ പുറത്തു തട്ടി മറയുന്നതാണ് വീഡിയോ. തമാശ എല്ലാവരും ആസ്വദിക്കുകയും ചെയ്യുന്നു.
വീഡിയോയെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നത്. സംഘികള്‍ക്ക് ഇഷ്ടമാകുന്ന കാര്യമല്ല ഇതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
രാജ്‌നാഥ് സിംഗിന്റെ ലാളിത്യത്തെ കുറിച്ച് പലരും വാഴ്ത്തുന്നു. പാര്‍ട്ടിയില്‍ രാജ്‌നാഥ് സിംഗിനെ എപ്പോഴും ഒറ്റപ്പെടുത്താന്‍ കാരണം അദ്ദേഹത്തന്റെ സ്വഭാവ സവിശേഷതകളാണെന്നും മാരകമായ വിദ്വേഷ രാഷ്ട്രീയത്തില്‍ അദ്ദേഹം പങ്കാളിയാകാറില്ലെന്നും എഴുത്തുകാരിയും കോളമിസ്റ്റുമായ സൈനബ് സിക്കന്ദര് ട്വീറ്റ് ചെയ്തു.
Reason why Rajnath Singh is always sidelined in his party?He's just plain simple nice & not cut out for toxic political wrangling.
— Zainab Sikander (@zainabsikander) November 28, 2021
Notice the playfulness with Sudip Bandyopadhyay of TMC while Congress's Anand Sharma is laughing while walking with him!pic.twitter.com/h8DHVEgs4l