ന്യൂദൽഹി- രാജ്യസഭയിലെ പന്ത്രണ്ട് എം.പി മാർക്ക് സസ്‌പെൻഷൻ. ബിനോയ് വിശ്വം, എളമരം കരീം എന്നിവരടക്കമുള്ള എം.പിമാർക്ക് ഈ സമ്മേളന കാലയളവിൽ സസ്‌പെൻഷൻ. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലുണ്ടായ ബഹളത്തിന്റെ പേരിലാണ് സസ്‌പെൻഷൻ. കഴിഞ്ഞ രാജ്യസഭ സമ്മേളനത്തിന്റെ അവസാന ദിവസമുണ്ടായ സംഭവവികാസങ്ങളുടെ പേരിലാണ് സസ്‌പെൻഷൻ. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന എം.പിമാർക്കാണ് സസ്‌പെൻഷൻ.