മുംബൈ- മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോല്‍പ്പിക്കണമെന്ന് ആസാദ് മൈതാനില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷകര്‍, കര്‍ഷ തൊഴിലാളികള്‍, സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുത്തതായി സംഘാടകരായ സംയുക്ത ശെത്കാരി കാംഗര്‍ മോര്‍ച്ച അറിയിച്ചു. ദേശീയ തലത്തില്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ രാകേഷ് ടികായത്ത്, ഡോ. ദര്‍ശന്‍ പാല്‍, ഹന്നന്‍ മൊല്ല, യധുവീര്‍ സിങ്, തജിന്ദര്‍ സിങ് വിര്‍ക്, മേധാ പട്കര്‍, യോഗേന്ദ്ര യാദവ്, ജയന്ത് പാട്ടീല്‍, പ്രതിഭാ ഷിന്‍ഡെ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.
കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. കര്‍ഷകരും തൊഴിലാളികളും നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ രാജ്യത്തൊട്ടാകെ യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.