അലഹബാദ്- പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ പ്രകോപനമുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് ശര്‍ജീല്‍ ഇമാമിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
2019 ല്‍ സി.എ.എ സമരവേളയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്.
ദല്‍ഹി തിഹാര്‍ ജയിലിലുള്ള ശര്‍ജീലിനെതിരെ വടക്കുകിഴക്കന്‍ ദല്‍ഹി കലാപ ഗൂഢാലോചനാ കേസിലും ജാമിഅ സംഘര്‍ഷ കേസിലും പ്രതിയാണ്. ഈ കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ മോചനം സാധ്യമാകുകയുള്ളൂ.