മുംബൈ- അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് മുംബൈ മേയര്‍ കിഷോരി പെഡ്‌നെകര്‍ അറിയിച്ചു. രോഗബാധയുള്ള യാത്രക്കാരുടെ ജനിതകശ്രേണീകരണവും നടത്തുമെന്നും മേയര്‍ പറഞ്ഞു. വൈറസിന്റെ ജനിതക ഘടന പഠിച്ച് ഏതു വകഭേദമെന്ന് കണ്ടെത്താനാണ് ജനിതകശ്രേണീകരണം നടത്തുന്നത്. ഒമൈക്രോണ്‍ വ്യാപനം ഭയന്ന് നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഒമൈക്രോണ്‍ വകഭേദം വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യം വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേരുന്നുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും.