കയ്‌റോ- ഈജിപ്തില്‍നിന്ന് റഷ്യയിലേക്ക് മടങ്ങുകയായിരുന്ന വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ വിമാനത്തിന്റെ ലാവറ്ററിയില്‍ ജീവനൊടുക്കി.
ശറമുശൈഖില്‍നിന്ന് തെക്കുപടിഞ്ഞാറന്‍ റഷ്യന്‍ നഗരമായ സമാറയിലേക്ക് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഫ്‌ളൈറ്റ് ജീവനക്കാര്‍ വിമാനത്തിന്റെ കുളിമുറിയില്‍ അബോധാവസ്ഥയിലായ മനുഷ്യനെ കണ്ടെത്തിയതെന്ന് റഷ്യന്‍ ബ്രോഡ്കാസ്റ്ററിന്റെ റീജിയണല്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു.
വിമാനം കയ്റോയില്‍ അടിയന്തരമായി ഇറക്കിയെങ്കിലും രക്ഷിക്കാനായില്ല. ഇതേ വിമാനത്തില്‍ തന്നെ മൃതദേഹം നാട്ടിലെത്തിച്ചു.
48 കാരനായ അലക്സാണ്ടറാണ് യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞതായി ബസ ടെലിഗ്രാം വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബാഗ് സ്ട്രാപ്പ് ഉപയോഗിച്ച് യാത്രക്കാരന്‍ തൂങ്ങിമരിച്ചതാതുന്നത്്.
സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് റഷ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ടാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.