കൊച്ചി- ഈശോ സിനിമക്ക് സെൻസർ ബോർഡ് അനുമതി. ഈശോ എന്ന പേരിട്ടതിനെ തുടർന്ന് സംഘ്പരിവാർ സംഘടനകൾ ഏറെ വിവാദമുണ്ടാക്കിയ സിനിമയാണ് ഈശോ. ജയസൂര്യ മുഖ്യകഥാപാത്രമായ സിനിമയാണ് ഈശോ. സിനിമക്ക് സെൻസർ ബോർഡ് അനുമതി ലഭിച്ചതായി സംവിധായകൻ നാദിർഷ തന്നെയാണ് അറിയിച്ചത്.
ഒരു കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ട ക്ലീൻ യു ചിത്രമാണ് ഈശോയെന്ന് നാദിർഷ വ്യക്തമാക്കി.
നാദിർഷയുടെ വാക്കുകൾ:
ഒടുവിൽ സെൻസർ ബോർഡും പറയുന്നു , ഇത് ഒരു കട്ടും, മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്ളീൻ U ചിത്രമെന്ന് .