മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമര്‍ശനവുമായി വഞ്ചിയൂര്‍ ഏരിയ സമ്മേളനം

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ മാറ്റം വരുത്താതിലാണ് വിമര്‍ശനം. ആദ്യ ടേമിലെ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ തുടരേണ്ടതില്ലെന്നായിരുന്നു തുടര്‍ഭരണം കിട്ടിയപ്പോള്‍ പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
മുന്‍ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കഴിഞ്ഞ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സ്റ്റാഫിനെ മുഖ്യമന്ത്രി നിലനിര്‍ത്തിയെന്നാാണ് ഏരിയ സമ്മേളനത്തിലെ വിമര്‍ശനം. ദത്ത് വിവാദത്തിനെതിരെയും ഏരിയ  സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. അനുപമ വിഷയം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് സമ്മേളനത്തില്‍ ഉയര്‍ന്ന അഭിപ്രായം. ശിശുക്ഷേമ സമിതിക്കും വിമര്‍ശനമുണ്ട്. നടപടി വൈകുന്നതിനെതിരെയും ഏരിയ  സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി.
സിഎം രവീന്ദ്രനെ അടക്കം നിലനിര്‍ത്തി കഴിഞ്ഞ തവണത്തേതില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സംഘം. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ എന്ന നിലയിലാണ് നിലനിര്‍ത്തിയത്.
എന്‍ പ്രഭാവര്‍മ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. പി എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. അഡ്വ എ രാജശേഖരന്‍ നായര്‍ സ്‌പെഷ്യല്‍ െ്രെപവറ്റ് സെക്രട്ടറിയാണ്. സി എം രവീന്ദ്രന്‍, പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിമാര്‍. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിമാരാണ്.
വിഎം സുനീഷാണ് പേഴ്‌സണല്‍ അസിസ്റ്റന്റ്. ജി കെ ബാലാജി അഡീഷണല്‍ പിഎയാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ രാജ്യസഭാംഗവുമായ കെ കെ രാഗേഷാണ് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി. പുത്തലത്ത് ദിനേശന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരുകയും ചെയ്യുന്നു.
 

Latest News