ആലുവ- നിയമ വിദ്യാർഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ എസ്.പിക്ക് പരാതി നൽകാനെത്തിയ സഹപാഠികൾ കസ്റ്റഡിയിൽ. എസ്.പി ഓഫീസിന് മുന്നിൽ കുത്തിയിരുന്നപ്പോഴായിരുന്നു അറസ്റ്റ്. വിദ്യാർഥികളെ എ.ആർ ക്യാമ്പിലേക്ക് മാറ്റി. മോഫിയയുടെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് സഹപാഠികൾ ആലുവ എസ്.പി ഓഫീസിന് മുന്നിൽ കുത്തിരിയിരുന്നു പ്രതിഷേധിച്ചത്. എസ്.പിക്ക് പരാതി നൽകാൻ നാലു വിദ്യാർഥിനികളെ കടത്തിവിടണം എന്നാവശ്യപ്പെട്ടതിനാണ് കസ്റ്റഡയിൽ എടുത്തതെന്ന് സഹപാഠികൾ ആരോപിച്ചു. അനുമതി ഇല്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് നടപടി എന്നാണ് പോലീസ് ഭാഷ്യം.