ഇസ്‌ലാമാബാദ്- അര ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും ജീവന്‍ രക്ഷാ മരുന്നുകളും അഫ്ഗാനിസ്ഥാനിലേക്ക് പാക്കിസ്ഥാന്‍ വഴി കൊണ്ടു പോകാന്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ അനുമതി. ചരക്കു കടത്തു മാര്‍ഗങ്ങള്‍ക്ക് അന്തിമ രൂപമായാല്‍ ഉടന്‍ ഗോതമ്പും മരുന്നും കൊണ്ടു പോകാമെന്നും പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു. ഇക്കാര്യം ഔദ്യോഗികമായി ഇന്ത്യെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ അഫ്ഗാന്‍ സഹോദരങ്ങള്‍ക്കു വേണ്ടി മാനുഷിക ആവശ്യങ്ങള്‍ പരിഗണിച്ചു മാത്രമാണ് ഇതെന്നും പാക്കിസ്ഥാന്‍ പറഞ്ഞു. പാക് സര്‍ക്കാരിന്റെ തീരുമാനം വിദേശകാര്യ മന്ത്രാലയത്തിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ അറിയിച്ചിട്ടുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വാഗാ അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ ട്രക്കുകള്‍ക്ക് പ്രവേശനം നല്‍കുക. നിലവില്‍ അഫ്ഗാനില്‍ നിന്നുള്ള ചരക്കുകള്‍ ഇന്ത്യയിലെത്തിക്കാന്‍ മാത്രമാണ് പാക്കിസ്ഥാന്‍ അനുമതി നല്‍കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് വഴി നല്‍കുന്നില്ല.
50,000 മെട്രിക് ടണ്‍ ഗോതമ്പ് അഫ്ഗാനിലേക്ക് അയക്കുമെന്ന് കഴിഞ്ഞ മാസമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇതിന് പാക്കിസ്ഥാന്റെ അനുമതി കാത്തിരിക്കുകയാണെന്നും ഇന്ത്യ അറിയിച്ചിരുന്നു. ഈ റിപോര്‍ട്ടിനു പിന്നാലെ ഇന്ത്യയുടെ സഹായം താലിബാന്‍ സ്വീകരിക്കുമെന്ന് അഫ്ഗാന്റെ ആക്ടിങ് വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി പറഞ്ഞിരുന്നു. ഗോതമ്പ് അയക്കാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കണമെന്ന് അദ്ദേഹം പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.