ന്യൂദൽഹി- പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബി.ജെ.പിയുമായി കൂട്ടുകൂടുന്നത് കോൺഗ്രസിന് ഗുണമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൻജിത് സിംഗ് ചന്നി. അമരീന്ദർ സിംഗിന്റെ ബി.ജെ.പി ബാന്ധവം കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോൺഗ്രസിന്റെ ഗ്രാഫ് പ്രതിദിനം വളർന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.