തിരുവനന്തപുരം- ദത്ത് കേസിൽ അനുപമക്ക് വിജയം. കുഞ്ഞിനെ അനുപമക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. കോടതിയുടെ സാന്നിധ്യത്തിൽ കുഞ്ഞിനെ അനുപമക്ക് കൈമാറി. ഡി.എൻ.എ പരിശോധനയിൽ കുഞ്ഞ് അനുപമയുടേതാണ് എന്ന് തെളിഞ്ഞതിനെ തുടർന്നാണ് തീരുമാനം. ഏറെ മാസങ്ങളായി കുഞ്ഞിന് വേണ്ടി അനുപമ സമരത്തിലായിരുന്നു.