Sorry, you need to enable JavaScript to visit this website.

മോഡലുകളുടെ മരണം; മീന്‍വലയില്‍ കുരുങ്ങി  ഹാര്‍ഡ് ഡിസ്‌ക്ക്, ഔഡി കാര്‍ കസ്റ്റഡിയില്‍

കൊച്ചി- നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കാണാതായ ഡിജെ പാര്‍ട്ടിയുടെ ഹാര്‍ഡ് ഡിസ്‌ക്ക് കായലില്‍ തന്നെയെന്ന് ഉറപ്പിച്ച് പോലീസ്. എന്നാല്‍ കായലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്ക് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, ഒളിവില്‍പോയ ഔഡി കാര്‍ െ്രെഡവര്‍ സൈജു തങ്കച്ചന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു ദിവസം തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയിട്ടും കായലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്ക് കണ്ടെത്താന്‍ പോലീസിനായില്ല. ഇതിനിടയിലാണ് ഇന്നലെ രാവിലെ കായലില്‍ മത്സ്യബന്ധനത്തിന് എത്തിയവരുടെ വലയില്‍ ഹാര്‍ഡ് ഡിസ്‌ക് കുടുങ്ങിയതായുള്ള സംശയം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് ആണെന്ന് മനസിലാകാത്തതിനാല്‍ തിരികെ കായലില്‍ നിക്ഷേപിച്ചു എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
ഔഡി കാര്‍ െ്രെഡവര്‍ സൈജു ഒളിവിലാണെന്നാണ് പോലീസ് നിഗമനം. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചിച്ചിരുന്നെങ്കിലും ഇതുവരെ ഇയാള്‍ ഹാജരായിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയാല്‍ സൈജുവിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. ഇയാളുടെ ഒരു കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.സൈജുവിന് കൊച്ചിയിലെ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. അതേസമയം പാര്‍ട്ടിയില്‍ ഉന്നതര്‍ പങ്കെടുത്തിട്ടുണ്ടോ എന്ന അന്വേഷണവും ശക്തമാണ്.
 

Latest News