Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

30 ലക്ഷം കവിഞ്ഞ് റിയാദ് സീസൺ സന്ദർശകർ 

റിയാദ് - കഴിഞ്ഞ മാസം 20 നാരംഭിച്ച റിയാദ് സീസൺ പരിപാടികൾ സന്ദർശിച്ചവരുടെ എണ്ണം ഒരു മാസത്തിനിടെ 30 ലക്ഷം കവിഞ്ഞു. ഇക്കാലയളവിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ റിയാദ് സീസൺ വേദികളിൽ അരങ്ങേറി. 70 അറബ് സംഗീത വിരുന്നുകൾ, ആറ് അന്താരാഷ്ട്ര ഗാനമേളകൾ, പത്തു എക്‌സിബിഷനുകൾ, 350 നാടക പ്രദർശനങ്ങൾ, 18 അറബി നാടകങ്ങൾ, ആറു അന്താരാഷ്ട്ര നാടകങ്ങൾ, വേൾഡ് റെസ്‌ലിംഗ് എന്റർടെയ്ൻമെന്റ് ഗുസ്തി മത്സരം, രണ്ടു ആഗോള ഫുട്‌ബോൾ മത്സരങ്ങൾ, 100 ഇന്ററാക്ടീവ് പരിപാടികൾ എന്നിവ അടക്കം ഇത്തവണത്തെ റിയാദ് സീസണിൽ ആകെ 7,500 ഓളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. റിയാദ് സീസൺ വേദികളിൽ 200 റെസ്റ്റോറന്റുകളും 70 കോഫി ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്. 
റിയാദ് സീസണിൽ ആരംഭിച്ച കാർ ഷോയിൽ ആദ്യത്തെ നാലു ദിവസത്തിനിടെ മാത്രം അഞ്ചര കോടിയിലേറെ റിയാലിന്റെ കാറുകൾ വിൽക്കപ്പെട്ടതായി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാർ ഷോ ആരംഭിച്ചത്. മുപ്പതു കോടി റിയാൽ വിലയുള്ളതടക്കം ലോകത്തെ ഏറ്റവും വില കൂടിയ കാറുകളും മേഖലയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന കാറുകളും വിന്റേജ് കാറുകളും ലോകത്തെ ഏറ്റവും വേഗം കൂടിയ കാറും അടക്കം അത്യപൂർവ ഇനങ്ങളിൽ പെട്ട 600 ലേറെ കാറുകൾ റിയാദ് കാർ ഷോയിലുണ്ട്. 


 

Latest News