മഥുര- ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ചുകൊണ്ട് റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.
ഒരു മൊബൈല്‍ ഫോണ്‍ തകര്‍ന്നുവെങ്കിലും കണ്ടെടുത്ത രണ്ടാമത്തെ ഫോണില്‍ അപ്പോഴും പബ്ജി ഓണ്‍ചെയ്ത നിലയിലായിരുന്നു.
അധികൃതരെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമാണ് രണ്ടു കുട്ടികളേയും തിരിച്ചറിഞ്ഞത്. 14 വയസുകാരായ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് മരിച്ചത്.
മൊബൈല്‍ ഫോണില്‍ പബ്ജി കളിച്ച് കൊണ്ട് പ്രഭാത സവാരിക്കിറങ്ങിയ കൗമാരക്കാരാണ് ട്രെയിന്‍ കയറി മരിച്ചത്. സിംഗിള്‍ ട്രാക്കിലുടെയെത്തിയ ഗുഡ്‌സ് ട്രെയിനാണ് ഇരുവരേയും ഇടിച്ചുതെറിപ്പിച്ചത്.
അയല്‍വാസികളായ കപില്‍ കുമാറും ഗൗരവ് കുമാറുമാണ് മരിച്ചത്.
ആദ്യമായാണ് ഇരുവരം രാവിലെ നടക്കാനിറങ്ങിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. നല്ല ശീലം തുടങ്ങുകയല്ലേയെന്ന് കരുതി സന്തോഷത്തോടെയാണ് രാവിലെ മകനെ വിളിച്ചുണര്‍ത്തിയതെന്ന് ഗൗരവിന്റെ പിതാവ് പറഞ്ഞു.