മുംബൈ- ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്‌സിന് 1500-ലേറെ പോയിന്റ് നഷ്ടമായി. നിഫ്റ്റി 17,500ന് താഴെയെത്തി. ആഗോള വിപണിയിലെ പ്രതിസന്ധികളാണ് ഇന്ത്യയെയും പ്രതികൂലമായി ബാധിച്ചത്. യൂറോപ്പിലും മറ്റുമുള്ള കോവിഡ് ഭീതിയും സഹചര്യം പ്രതികൂലമാക്കി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിക്ക് നാലു ശതമാനം ഇടിവ് നേരിട്ടു. രണ്ടാം ദിവസവും പേ ടിഎമ്മിന്റ ഓഹരി നഷ്ടം നേരിട്ടു. തിങ്കളാഴ്ച പത്തുശതമാനമാണ് ഓഹരി ഇടിഞ്ഞത്.